ഇന്‍സ്റ്റഗ്രാമിന്റ റീല്‍സ് ഫീച്ചറിനായി പ്രത്യേക ടാബ് ഒരുക്കി

ന്‍സ്റ്റഗ്രാം ആപ്ലിക്കേഷനില്‍ അവതരിപ്പിച്ച ഫീച്ചറാണ് റില്‍സ്. ഈ ഷോര്‍ട്ട് വീഡിയ ഫീച്ചറിന് നിരവധി ഉപയോക്താക്കളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാം തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ റീല്‍സ് ഫീച്ചറിനായി പ്രത്യേക ടാബ് നല്‍കിയിരിക്കുകയാണ്. നേരത്തെ ഉപയോക്താക്കള്‍ക്ക് എക്‌സ്‌പ്ലോര്‍ അല്ലെങ്കില്‍ ഡിസ്‌കവറി സെക്ഷനില്‍ നിന്നാണ് റീല്‍സ് വീഡിയോകള്‍ കാണാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ റീല്‍സ് ടാബ് സെര്‍ച്ച് സെക്ഷന്‍ ഉണ്ടായിരുന്നിടത്താണ് നല്‍കിയിട്ടുള്ളത്. സെര്‍ച്ച് ഓപ്ഷന്‍ മെസേജ് ഐക്കണിന് അടുത്തായിട്ടാണ് നല്‍കിയിട്ടുള്ളത്.

ഇന്‍സ്റ്റഗ്രാം ആപ്പിലെ ഈ പുതിയ മാറ്റം ആദ്യം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ലഭ്യമാവുക. റീല്‍സ് ഉപയോഗിക്കാനും കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും എളുപ്പത്തില്‍ സാധിക്കുന്ന വിധത്തിലാണ് ഈ റില്‍സിന്റെ ഫീച്ചറിന് പുതുതായി കൊടുത്തിരിക്കുന്ന ടാബ് ക്രമീകരിച്ചിരിക്കുന്നത്. ഇനി മുതല്‍ റീല്‍സ് ഉപയോഗിക്കുന്ന ആളുകള്‍ക്ക് ന്യൂ റീല്‍സ് ബട്ടണ്‍ ക്ലിക്കുചെയ്ത് വീഡിയോകള്‍ കാണാം. അടുത്തത് കാണാന്‍ താഴേക്ക് സൈ്വപ്പ് ചെയ്താല്‍ മതിയാകും.

ഓഡിയോയും വിവിധ ഫില്‍ട്ടറുകളും ഉപയോഗിച്ച് 15 സെക്കന്‍ഡ് വീഡിയോകള്‍ അപ്ലോഡു ചെയ്യാനും എഡിറ്റു ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന ഇന്‍സ്റ്റഗ്രാം ഫീച്ചറാണ് റീല്‍സ്. ഏതെങ്കിലും അക്കൌണ്ടിലെ റീല്‍സ് കാണണമെങ്കില്‍ ആ അക്കൗണ്ടില്‍ കയറി ഐജിടിവി ഓപ്ഷന് അടുത്തുള്ള റീല്‍ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതിയാകും. റീല്‍ വീഡിയോസ് നിര്‍മ്മിക്കുമ്പോള്‍ രസകരമായ ഓഡിയോ, എആര്‍ ഇഫക്റ്റ്‌സ് അടക്കമുള്ള മികച്ച എഡിറ്റിംഗ് ഫീച്ചറുകള്‍ എന്നിവ ഉപയോഗിക്കാന്‍ കഴിയും.

Top