ലണ്ടന്‍: പുതുതായി കണ്ടെത്തിയ ഉഭയജീവിക്ക് യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ പേര്. മണലില്‍ തലപൂഴ്ത്തിക്കഴിയുന്ന കാഴ്ചയില്ലാത്ത ഉഭയജീവിക്കാണ് ഡെര്‍മോഫിസ് ഡോണള്‍ഡ് ട്രംപി എന്ന് പേരിട്ടിരിക്കുന്നത്.
ആഗോളതാപനം നിയന്ത്രിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുവന്ന പാരീസ് ഉടമ്പടിയില്‍ നിന്ന് ട്രംപ് വിട്ടു നില്‍ക്കുന്നതാണ് പേരിടലിന് കാരണമെന്നാണ് വിലയിരുത്തല്‍.
ജീവിയുടെ സ്വഭാവം പോലെ തന്നെയാണ് പാരിസ് ഉടമ്പടിയില്‍ ട്രംപിന്റെ നിലപാട് എന്നത് കൊണ്ടാണ് ഈ പേരിടാനുള്ള നിര്‍ദ്ദേശം വെച്ചത്. ബ്രിട്ടന്‍ ആസ്ഥാനമായ എന്‍വിറോബില്‍സ് എന്ന കമ്പനിയാണ് പേര് പ്രഖ്യാപിച്ചത്. പേരിടാനുള്ള അവകാശം കമ്പനി ലേലത്തിലെടുക്കുകയായിരുന്നു.
10 സെ.മീ നീളമുള്ള പാമ്പിന്റെ രൂപമാണ് ജീവിക്കുന്നത്. പാനമയിലെ ശാസ്ത്രഞ്ജരാണ് കണ്ടെത്തിയത്. ജീവിക്ക് പേരിടാനുള്ള തീരുമാനം അന്തിമമായിട്ടില്ല.