ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് എന്നിവയുടെ ടോക്കണൈസേഷന്‍ പദ്ധതി ഉടന്‍ നടപ്പാക്കും. ടോക്കണൈസേഷനുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ടെന്നും ഇവ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാര്‍ഡ് ടോക്കണൈസേഷന്‍ ഒക്ടോബര്‍ 1 മുതലാണ് പ്രാബല്യത്തിലാകുക. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം, 2022 ജനുവരി ഒന്നു മുതല്‍ കാര്‍ഡ് ടോക്കണൈസേഷന്‍ നടപ്പാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പിന്നീട് ഇവ ജൂലൈ ഒന്നിലേക്ക് മാറ്റിവെക്കുകയായിരുന്നു.
എന്നാല്‍, വ്യാപാരികളുടെ അഭ്യര്‍ത്ഥന മാനിച്ച് റിസര്‍വ് ബാങ്ക് ഒക്ടോബര്‍ ഒന്നിലേക്ക് തീയതി വീണ്ടും നീട്ടി നല്‍കുകയായിരുന്നു. ടോക്കണുകള്‍ ഉപയോഗിച്ചുളള ഇടപാടുകള്‍ക്ക് ഇനിയും സ്വീകാര്യത ലഭിച്ചിട്ടില്ലെന്നും പ്രവര്‍ത്തനങ്ങള്‍ സുഗമമല്ലെന്നും വ്യാപാരികള്‍ ആരോപിക്കുന്നുണ്ട്.
നിലവിലെ കണക്കുകള്‍ പ്രകാരം, ഏകദേശം 20 കോടിയോളം കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്തിട്ടുണ്ട്. ഇതോടെ, സെപ്റ്റംബര്‍ 30ന് ശേഷം ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് നമ്പര്‍, സിവിവി, കാലാവധി തുടങ്ങിയ വിവരങ്ങള്‍ വ്യാപാരികള്‍ക്കും ഇ- കൊമേഴ്സ് സേവന ദാതാക്കള്‍ക്കും ശേഖരിച്ച് സൂക്ഷിക്കാന്‍ അനുമതി ഉണ്ടാകില്ല.