ക്രൈസ്തവ മത വിശ്വാസികള്‍ മരിച്ചാല്‍ മൃതദേഹം ദഹിപ്പിക്കാം; സര്‍ക്കുലര്‍ പുറത്തിറക്കി

തൃശ്ശൂര്‍: കൊവിഡ് ബാധിച്ച് മരിക്കുന്ന ക്രൈസ്തവ വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂര്‍ അതിരൂപതയുടെ നിര്‍ദ്ദേശം. സെമിത്തേരിയിലോ പള്ളി പറമ്പിലോ സ്ഥലമില്ലെങ്കില്‍ സ്വന്തം വീട്ടുവളപ്പില്‍ ദഹിപ്പിക്കാമെന്നും അതിരൂപതയുടെ സര്‍ക്കുലറിലുണ്ട്. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കുന്നത്.

ഒല്ലൂര്‍ പള്ളിയുടെ ഫേസ്ബുക്ക് പേജിലാണ് തൃശൂര്‍ അതിരൂപതയുടെ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദഹിപ്പിക്കുന്ന മൃതദേഹത്തിന്റെ ഭൗതികാവശിഷ്ടം പിന്നീട് സെമിത്തേരിയിലെത്തിക്കണമെന്നും കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ പള്ളികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് അതിരൂപത സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

Top