നാസയ്ക്ക് വേണ്ടി സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍; പേടകത്തിന്റെ ആനിമേഷന്‍ വീഡിയോ പുറത്ത്

സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് നാസയ്ക്ക് വേണ്ടി ഗവേഷകരെ ബഹിരാകാശനിലയത്തിലെത്തിക്കുന്നതിനുള്ള പേടകം വികസിപ്പിക്കുകയാണ്. ഇതിനുവേണ്ടി ക്രൂ ഡ്രാഗണ്‍ എന്ന പേടകമാണ് സ്പേസ് എക്സ് വികസിപ്പിക്കുന്നത്. 2020 ല്‍ ആദ്യ മാസങ്ങളില്‍ തന്നെ ക്രൂ ഡ്രാഗണ്‍ കാപ്സ്യൂളില്‍ ആളുകളെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് സ്പേസ് എക്സ്. ഇതിനായി വിവിധ പരീക്ഷണങ്ങള്‍ സ്പേസ് എക്സ് നടത്തിയിട്ടുണ്ട്.

ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കുമെന്ന് വിശദമാക്കുന്ന ആനിമേഷന്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കമ്പനി മേധാവി ഇലോണ്‍ മസ്‌ക്.

ക്രൂ ഡ്രാഗണ്‍ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിക്കുന്നതും, ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ നിന്നും പേടകം വേര്‍പെടുന്നതും അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിക്കുന്നതും പിന്നീട് അവിടെ നിന്നും വേര്‍പെട്ട് ഭൂമിയില്‍ തിരിച്ചിറങ്ങുന്നതുമെല്ലാമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

Top