യാത്രക്കാരന് മാംസഭക്ഷണം വിളമ്പി ; എയര്‍ ഇന്ത്യയില്‍ ജീവനക്കാരിക്ക് മര്‍ദ്ദനം

Air india

മുംബൈ: യാത്രക്കാരന് മാംസഭക്ഷണം വിളമ്പിയതിന്റെ പേരില്‍ വിമാനത്തിലെ ജിവനക്കാരിക്ക് ക്യാബിന്‍ സൂപ്പര്‍വൈസറിന്റെ മര്‍ദ്ദനം. സസ്യാഹാരിയായ യാത്രക്കാരന് മാംസഭക്ഷണം വിളമ്പിയെന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പറന്ന എയര്‍ഇന്ത്യയുടെ എ.ഐ. 121 വിമാനത്തിലാണ് സംഭവം.

ബിസിനസ് ക്ലാസിലെ യാത്രക്കാരന്‍ സസ്യാഹാരം ആവശ്യപ്പെടുകയും. ജീവനക്കാരി അദ്ദേഹത്തിന് മാംസാഹാരം നല്‍കുകയുമായിരുന്നു. യാത്രക്കാരന്‍ ഇത് ക്യാബിന്‍ സൂപ്പര്‍വൈസറിന്റെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ജീവനക്കാരി ക്ഷമാപണം നടത്തുകയും ഭക്ഷണം മാറ്റി നല്‍കുകയുമായിരുന്നു.

എന്നാല്‍, ഇതിന് ശേഷം ക്യാബിന്‍ സൂപ്പര്‍വൈസര്‍ ഈ വിഷയം ചൂണ്ടിക്കാട്ടി അവരെ ശാസിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് മറ്റ് സഹപ്രവര്‍ത്തകര്‍ ഇന്‍ഫ്‌ളൈറ്റ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പാരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് തല അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും എയര്‍ഇന്ത്യയുടെ വക്താവ് അറിയിച്ചു.

Top