ക്രിക്കറ്റിന്റെ ഭാഗമാകാന്‍ ട്രാന്‍സ്ജെന്‍ഡറുകളും. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് പുതിയ തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡേഴ്സിനെ എലൈറ്റ്, കമ്മ്യൂണിറ്റി ക്രിക്കറ്റില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ന് പ്രഖ്യാപിച്ചു.
2018 ഒക്ടോബറില്‍ ഇതുമായി ബന്ധപ്പെട്ട ക്രിക്കറ്റ് നയവും മാര്‍ഗനിര്‍ദേശങ്ങളും ക്രിക്കറ്റ് ഓസ്ട്രേലിയ തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് താരങ്ങള്‍ക്ക് തങ്ങളുടെ ലിംഗ വ്യക്തിത്വത്തിന് അനുസൃതമായി ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാം.
ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ച നയവും മാര്‍ഗനിര്‍ദേശങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) യോഗ്യതാ മാനദണ്ഡങ്ങളുമായി യോജിക്കുന്നതാണ്. ട്രാന്‍സ്ജെന്‍ഡേഴ്സിന് തങ്ങളുടെ ജെന്‍ഡറിന് അനുസൃതമായി കായികരംഗത്ത് എങ്ങനെ മുന്നേറാമെന്നതിനെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
We're proud to support Cricket Australia on the launch of their new trans and gender diverse governance, to support those playing and wishing to play cricket in Australia.
Cricket Australia are members of the #PrideInSport Program. ?️??
Read: https://t.co/kt1BoESdbi pic.twitter.com/Ku3GKTYcKc
— Pride in Sport Australia (@PrideinSportAU) August 7, 2019
ട്രാന്‍സ്ജെന്‍ഡേഴ്സിന് മികച്ചതും സുരക്ഷിതവുമായ അന്തരീക്ഷമൊരുക്കുന്നതിനായി ക്ലബ്ബുകള്‍, കളിക്കാര്‍, രക്ഷാധികാരികള്‍, പരിശീലകര്‍, മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതിലുണ്ട്.