Cricket Caption Kohli 2nd Position In Batasman Rankinng

kohli

ദുബായ് : നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഡബിള്‍ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങില്‍.

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാമതാണിപ്പോള്‍ ഇരുപത്തിയെട്ടുകാരന്‍ കോഹ്‌ലി. നാലാം ടെസ്റ്റില്‍ 12 വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ ആര്‍.അശ്വിന്‍ ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.

മുംബൈ ടെസ്റ്റില്‍ തന്റെ കരിയര്‍ ബെസ്റ്റായ 235 റണ്‍സ് നേടിയ കോഹ്‌ലി ഈ പ്രകടനത്തിലൂടെ സ്വന്തമാക്കിയത് 53 പോയിന്റ്. ഇതോടെ, ആകെ 886 പോയിന്റുമായി കോഹ്‌ലി രണ്ടാമതെത്തി.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. സ്മിത്തുമായി 11 പോയിന്റ് വ്യത്യാസമേയുള്ളൂവെങ്കിലും പാക്കിസ്ഥാനെതിരെയുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പര കോഹ്‌ലിയുമായുള്ള പോയിന്റ് വ്യത്യാസം വര്‍ധിപ്പിക്കാന്‍ ഓസീസ് ക്യാപ്റ്റനു സഹായകമാവും.

നിലവില്‍ ഏകദിന റാങ്കിങ്ങിലും രണ്ടാമതാണു കോഹ്‌ലി. ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തും.

ഒന്നാം റാങ്ക് നിലനിര്‍ത്തിയ അശ്വിന് രണ്ടാമതുള്ള ശ്രീലങ്കയുടെ രംഗന ഹെറാതുമായി 37 പോയിന്റ് ലീഡുണ്ട്. 167 റണ്‍സ് വഴങ്ങി 12 വിക്കറ്റ് സ്വന്തമാക്കിയ അശ്വിന്റെ ആകെ പോയിന്റ് 904 ആയി. ഓള്‍റൗണ്ടര്‍ റാങ്കിങ്ങിലും അശ്വിനാണ് ഒന്നാമത്.

Top