സര്‍ഫിങിനിടെയുണ്ടായ അപകടത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന് പരുക്ക്

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന് സര്‍ഫിങിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതര പരുക്ക്. കഴുത്തിനും തലയ്ക്കും പരുക്കേറ്റതായി മാത്യൂ ഹെയ്ഡന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രം സഹിതം പങ്കുവെച്ചത്.

ഓസ്ട്രലിയയില്‍ സ്ട്രാഡ്‌ബ്രോക്ക് ദ്വീപില്‍ മകന്‍ ജോഷിന് ഒപ്പം സര്‍ഫിങ് നടത്തുന്നതിന് ഇടയിലാണ് അപകടം നടന്നത്. കഴുത്തിന് താഴെ നട്ടെല്ലിനും ലിഗ്മന്റിനും പരുക്കേറ്റിട്ടുണ്ട്. മണല്‍ത്തിട്ടയിലേക്ക് തെറിച്ചുവീണ മാത്യൂ ഹെയ്ഡിന്റെ നെറ്റിയിലും മുറിവുണ്ട്.

ഒരുമിച്ചുവന്ന തിരമാലകളില്‍പ്പെട്ട് തന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തിരമാലകളില്‍പ്പെട്ട് വെളളത്തില്‍ മുങ്ങുന്നത് മാത്രമാണ് തനിക്ക് ഇപ്പോള്‍ ഓര്‍മ്മയുളളുവെന്നും തലനാരിഴയ്ക്ക് താന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് മാത്യൂ ഹെയ്ഡന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Top