കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി മാത്യുവിനെതിരെ നടപടിയുമായി ക്രിക്കറ്റ് ഓംബുഡ്സ്‌മാന്‍

തിരുവനന്തപുരം : സ്റ്റേഡിയം നിര്‍മ്മാണത്തില്‍ തിരിമറിയുമായി ബന്ധപെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി മാത്യുവിനെതിരെ നടപടിയുമായി ക്രിക്കറ്റ് ഓംബുഡ്സ്‌മാന്‍. 2 കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കണ്ടെത്തല്‍.

44 ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ടി സി മാത്യുവില്‍ നിന്ന് പണം തിരിച്ച് പിടിക്കണമെന്ന് ഓംബുഡ്‌സ്മാന്‍ അറിയിച്ചു. രണ്ട് മാസത്തിനകം മാത്യു പണം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും ഓംബുഡ്‌സ്മാന്‍ വ്യക്തമാക്കി.

മറൈന്‍ഡ്രൈവില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തതിന് 20 ലക്ഷം ചെലവാക്കിയെന്നും കാസര്‍ഗോഡ് 20 ലക്ഷം മുടക്കിയത് പുറംമ്പോക്ക് ഭൂമിയ്ക്കു വേണ്ടിയാണ് എന്ന് തെളിഞ്ഞു. കെസിഎയ്ക്ക് സോഫ്റ്റ് വെയര്‍ വാങ്ങിയിതില്‍ 60 ലക്ഷത്തിന്റെ ക്രമക്കേടാണ് നടന്നതെന്നും കണ്ടെത്തി.

ടിസിയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ തീര്‍പ്പുണ്ടാകുന്നതു വരെ കെസിഎ ആസ്ഥാനത്ത് എത്തരുതെന്ന് കെസിഎ ഓബുഡ്‌സ്മാന്‍ ഉത്തരവിട്ടിരുന്നു. കെസിഎയുടെ ഒരു ഓഫീസിലും കയറരുതെന്നായിരുന്നു നിര്‍ദ്ദേശം.

Top