ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നു

മുംബൈ: ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 21ന് തുടങ്ങുന്ന വനിതാ ഏകദിന ലീഗോടെയാണ് കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആഭ്യന്തര മത്സരങ്ങള്‍ തിരിച്ചെത്തുക.

സയ്ദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റ് ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 12 വരേയും രഞ്ജി ട്രോഫി നവംബര്‍ 16 മുതല്‍ ഫെബ്രുവരി 19 വരെയും വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്റ് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 26 വരേയും നടക്കും. രാജ്യത്തെ കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ നടന്നിരുന്നില്ല.

വിജയ് ഹസാരേയില്‍ മുംബൈയും മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍. കൊവിഡ് പശ്ചാത്തലത്തില്‍ താരങ്ങളുടെയും സ്റ്റാഫിന്റെയും ടൂര്‍ണമെന്റുകളുടെ ഭാഗമായ മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തി മത്സരങ്ങള്‍ സംഘടിപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

 

Top