ലോഡ്‌സ്: ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇംഗ്ലണ്ടിലെ ലോഡ്‌സില്‍ റേഡിയോ വില്‍പ്പനക്കാരനായി നടക്കുന്നതിന്റെ ഫോട്ടോ വൈറലാകുന്നു. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് സ്റ്റേഡിയത്തിന് പുറത്ത് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ റേഡിയോ വിറ്റു നടന്നത്.
ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗാണ് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ പെട്ടിയും തൂക്കി നടന്ന് റേഡിയോ വില്‍ക്കുന്നതിന്റെ ചിത്രം പുറത്തുവിട്ടത്. ആരാണ് റേഡിയോ വില്‍ക്കുന്നതെന്ന് നോക്കു. ഇതു വരെ 50 എണ്ണം വിറ്റു കഴിഞ്ഞു. ഗുഡ്‌ബോയ് എന്നും ഹര്‍ഭജന്‍ അര്‍ജുനെ വിശേഷിപ്പിച്ചു. മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്കും മുരളീ വിജയ്ക്കും പരിശീലനത്തിനായി നെറ്റ്‌സില്‍ പന്തെറിയാനും അര്‍ജുന്‍ ഇവിടെ എത്തിയിരുന്നു.