ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്ക് കോവിഡ്

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ബോര്‍ഡുമായി കരാറുള്ള കളിക്കാരും ജീവനക്കാരും ഉള്‍പ്പെടെ 100 ലധികം പേരില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏതെങ്കിലും കളിക്കാര്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 100 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്ക് മാത്രമെ കൊവിഡ് പൊസറ്റീവായിട്ടുള്ളുവെന്നും ഇതില്‍ ആശങ്കപ്പെടാനില്ലെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക സിഇഒ ജാക്വസ് ഫോള്‍ പറഞ്ഞു. കളിക്കാര്‍ക്ക് ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചോ എന്നവിവരം ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും ഫോള്‍ പറഞ്ഞു.

Top