വാഷിങ്ടണ്‍: ഗുജറാത്തില്‍ ജനിച്ച ജിഗ്‌നേഷ് പാണ്ഡ്യയെന്ന ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരു ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ എട്ട് ക്രിക്കറ്റ് സ്‌റ്റേഡിയങ്ങള്‍ പണിയാനൊരുങ്ങുകയാണ്.ക്രിക്കറ്റിനോടുള്ള അമിതമായ സ്‌നേഹം കൊണ്ടാണ് അദ്ദേഹം ഈ സാഹസികത ചെയ്യുന്നത്. ഗ്‌ളോബല്‍ സ്‌പോര്‍ട്‌സ് വെഞ്ച്വേഴ്‌സിന്റെ ചെയര്‍മാനുമായ ജിഗ്‌നേഷ് പാണ്ഡ്യ 204 കോടി ഡോളറാണ് സ്‌റ്റേഡിയങ്ങള്‍ക്കായി ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്, ന്യൂജേഴ്‌സി, വാഷിങ്ടണ്‍ ഡി.സി, ജോര്‍ജിയ, ഫ്‌ളോറിഡ, ടെക്‌സസ്, ഇലനോയ്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലായി നിര്‍മിക്കുന്ന സ്റ്റേഡിയങ്ങളില്‍ ഓരോന്നിലും 26,000ത്തോളം കാണികള്‍ക്കിരിക്കാനാവും. താമസ സമുച്ചയങ്ങള്‍, ഷോപ്പിങ്‌വിനോദ കേന്ദ്രങ്ങള്‍, ഓഫിസ് കെട്ടിടങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിപുല സൗകര്യങ്ങളാണ് പാണ്ഡ്യ ലക്ഷ്യമിടുന്നത്.
അന്തര്‍ദേശീയ ക്രിക്കറ്റ് മത്സരം നടക്കുന്ന ലോകത്തിന്റെ എല്ലാ മൂലകളിലും തന്റെ രണ്ട് ആണ്‍മക്കളുമൊത്ത് അദ്ദേഹമെത്തുന്നത് പതിവാണ്. ഇത്തരം യാത്രയില്‍ താനും മക്കളുംകൂടുതല്‍ സ്റ്റേഡിയങ്ങളിലും കണ്ടത് കാണികളായി ഒന്നുകില്‍ ഇന്ത്യക്കാരെയോ അല്ലെങ്കില്‍ അമേരിക്കക്കാരെയോ ആണെന്നും അദ്ദേഹം പറയുന്നു.ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് പ്രേമികളാണ് യു.എസ് ജനതയെന്നാണ് പാണ്ഡ്യയുടെ അഭിപ്രായം.