ഇന്ത്യ പാക്കിസ്ഥാന് നല്‍കിയ തിരിച്ചടിയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരങ്ങളും. മുന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, മുഹമ്മദ് കൈഫ് എന്നിവരാണ് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
The boys have played really well. #SudharJaaoWarnaSudhaarDenge #airstrike
— Virender Sehwag (@virendersehwag) February 26, 2019
‘അവര്‍ നന്നായി കളിച്ചു’ എന്നാണ് സെവാഗ് ട്വീറ്ററില്‍ കുറിച്ചത്. വ്യോമസേനയെ അഭിനന്ദിച്ചായിരുന്നു ഗംഭീറിന്റേയും കൈഫിന്റയും വരവ്. പുല്‍വാമ ഭീകരാക്രമണം നടന്ന് 12ാം ദിവസം പിന്നിടും മുമ്പാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനെതിരെ തിരിച്ചടിച്ചത്.പാക്ക് അധീന കശ്മീരിലെ ബലാകോട്ട് മേഖലയിലെ ഭീകരാക്രമണ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ യുദ്ധവിമാനമായ മിറാഷ് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു വ്യോമസേന.
JAI HIND, IAF ?? @IAF_MCC @adgpi #IndiaStrikesAgain #IndiaStrikesBack #IndiaStrikes
— Gautam Gambhir (@GautamGambhir) February 26, 2019
മുമ്പ് പുല്‍വാമയില്‍ വീരമൃത്യുവരിച്ച് 40 ജവാന്മാരുടെ മക്കളുടെ പഠന ചിലവുകള്‍ ഏറ്റെടുത്ത് സെവാഗും ഗംഭീറും മുന്നോട്ടു വന്നിരുന്നു. വൈകാരികമായിട്ടാണ് ഇരുവരും ഇതിന് മുന്‍പും വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. 12 മിറാഷ് 2000 യുദ്ധ വിമാനങ്ങളിലായി നടത്തിയ ആക്രമണത്തില്‍ 1000 കിലോഗ്രാം ബോംബാണ് ഇന്ത്യ 21 മിനിറ്റ് നീണ്ട ആക്രമണത്തില്‍ വര്‍ഷിച്ചത്.
Salute to the Indian Air Force. Shaandaar #IndiaStrikesBack
— Mohammad Kaif (@MohammadKaif) February 26, 2019