രാജ്‌കോട്ട്: കൊവിഡ് 19 ഹോട്ട്‌സ്‌പോട്ട് മേഖലയില്‍ ക്രിക്കറ്റ് കളിക്കാനിറങ്ങിയ യുവാക്കള്‍ പിടിയില്‍. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ലോക്ക്ഡൗണ്‍ നിര്‍ദേശം മറികടന്ന് പതിനൊന്ന് യുവാക്കളാണ് ക്രിക്കറ്റ് കളിക്കാനിറങ്ങിയത്.
പൊലീസിന്റെ കണ്ണ് വെട്ടിച്ച് ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് അടങ്ങുന്ന സമൂഹമാധ്യമങ്ങളില്‍ ഇവര്‍തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ രാജ്‌കോട്ടിലെ ജംഗിലേശ്വര്‍ മേഖലയിലുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 40ഓളം പേര്‍ കൊവിഡ് 19 പോസിറ്റീവായ മേഖല കൂടിയാണ് ഇത്. പത്തൊമ്പതിനും 27നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്.