അഹമ്മദാബാദ്: ബിറ്റ് കോയിന്‍ കേസില്‍ മുന്‍ ബിജെപി എംഎല്‍എ നളിന്‍ കൊട്ടാഡിയയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് നളിന്‍ കൊട്ടാഡിയയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
4,500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കൊട്ടാഡിയയ്‌ക്കെതിരായ കേസ്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (സിഐഡി) നടത്തിയ അന്വേഷണത്തിലാണ് നോട്ടുനിരോധനകാലത്ത് എംഎല്‍എ ആയിരുന്ന നളിന്‍ കൊട്ടാഡിയ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ പുറത്തെത്തിയത്.
2016 നവംബറിനും 2017 ജനുവരിക്കുമിടയിലുള്ള മൂന്ന് മാസത്തിനിടയിലാണ് 4,500 കോടി രൂപ ക്രിപ്‌റ്റോകറന്‍സി, ബിറ്റ് കോയിന്‍ എന്നിവയിലേയ്ക്ക് മാറ്റി കൊണ്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതെന്ന് വ്യക്തമായത്.