‘സ്വപ്‌ന സെല്‍ഫി’യില്‍ പണി വാങ്ങി വനിതാ പൊലീസുകാര്‍; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത ആറ് വനിതാ പൊലീസുകാര്‍ക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇവര്‍ സ്വപ്നയ്‌ക്കൊപ്പം സെല്‍ഫിയെടുത്തത് ഏത് സാഹചര്യത്തിലാണ് എന്നതാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

പൊലീസുകാര്‍ക്ക് സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്നതും പരിശോധിക്കും. ഇവരുടെ ഫോണ്‍ വിളികളും അന്വേഷണ പരിധിയില്‍ ഉണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി എടുക്കാനാണ് നിലവിലെ തീരുമാനം.

ആദ്യ തവണ നെഞ്ചുവേദനയ്ക്ക് ചികിത്സയില്‍ കഴിയുമ്പോഴാണ് ത്യശൂര്‍ സിറ്റി പൊലീസിലെ വനിത പൊലീസുകാര്‍ സ്വപ്നയ്‌ക്കൊപ്പം സെല്‍ഫിയെടുത്തത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡില്‍ വച്ചായിരുന്നു വിവാദ സെല്‍ഫി. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്യുകയും ചെയ്തു. കൗതുകത്തിനാണ് തങ്ങള്‍ സ്വപ്നയ്ക്കൊപ്പം സെല്‍ഫിയെടുത്തതെന്നാണ് വനിതാ പൊലീസുകാര്‍ പറയുന്നത്.

Top