തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. എൻഫോഴ്സ്മെന്‍റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് പ്രത്യേക പൊലീസ് സംഘം പ്രാഥമിക പരിശോധന നടത്തുന്നത്.
സ്വപ്നയുടെ മൊഴിയും ഇന്നെടുക്കും. ആരോട് സംസാരിച്ചുവെന്ന് സ്വപ്ന വെളിപ്പെടുത്തിയാൽ ശബ്ദരേഖ റിക്കോർഡ് ചെയ്ത ഉപകരണം കണ്ടെത്താനാകുമെന്നതാണ് ക്രൈംബ്രാഞ്ചിന്‍റെ അടുത്ത നടപടി. ഈ ഉപകരണം ലഭിച്ചാൽ മാത്രമേ ഫോറൻസിക് പരിശോധക്കായി ക്രൈംബ്രാഞ്ചിന് നൽകാൻ കഴിയൂ.