കൊച്ചി: വൈക്കം സ്വദേശിനി ഹാദിയയുടെ മതംമാറ്റത്തില്‍ ബാഹ്യസമ്മര്‍ദങ്ങളുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
ഹാദിയ മതംമാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇതു സംബന്ധിച്ച് ഹാദിയ മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദ സംഘടനകള്‍ മതം മാറ്റത്തില്‍ ഇടപെട്ടതിനു തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈംബ്രാഞ്ച് എസ്പി സന്തോഷ് കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സമര്‍പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും റിപ്പോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ, കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ നിലപാടിന് ബലമേകുന്നതാണ് ക്രൈംബ്രാഞ്ചിന്റെ ഇടക്കാല റിപ്പോര്‍ട്ട്.