കൊച്ചി: ലക്കിടി കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ എഫ് ഐ ആറില്‍ സംഭവിച്ചത് ഗുരുതര പിഴവെന്ന് ക്രൈംബ്രാഞ്ച്.
ക്രൈംബ്രാഞ്ച് ഡി വൈ എസ് പി തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി.
നെഹ്‌റു ഗ്രൂപ്പ് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനു രക്ഷപെടാന്‍ പഴുതിട്ടാണ് എഫ് ഐ ആര്‍ തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പഴയന്നൂരിലെ എ എസ് ഐ ജ്ഞാനശേഖരാനാണ് എഫ് ഐ ആറില്‍ വീഴ്ച വരുത്തിയത്. ജിഷ്ണുവിന്റെ കേസിന് സമാനമായിട്ടും ജാഗ്രത ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ജിഷ്ണുവിന്റെ കേസിലും ജ്ഞാനശേഖരാനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.