കത്ത് വിവാദം:മേയറുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷൻ മേയറുടെ പേരിൽ പുറത്തുവന്ന കത്ത് സംബന്ധിച്ച പരാതിയിൽ മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. ഡിആർ അനിൽ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴിയെടുക്കും. കേസ് രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. എന്നാൽ കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കത്തിൻറെ ഉറവിടം അന്വേഷിക്കണമെങ്കിൽ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ക്രൈംബ്രാഞ്ച് സമർപ്പിക്കാനാണ് സാധ്യത.

Top