തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദര്‍ബേഷ് സാഹിബ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. അസോസിയേഷന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. മര്‍ദ്ദനമേറ്റ ഗവാസ്‌കറിന് 50,000 രൂപ ചികിത്സാ സഹായം നല്‍കാനും തീരുമാനിച്ചു.
എല്ലാ ജില്ലകളിലും പൊലീസ് സ്റ്റാഫ് കൗണ്‍സില്‍ യോഗങ്ങള്‍ വിളിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. പരാതികളില്‍ കൗണ്‍സിലുകള്‍ നടപടിയെടുക്കണം. പരാതികള്‍ ഡിജിപി ഓഫീസില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
പൊലീസുകാര്‍ക്കുള്ള ഇത്തരം പരാതികള്‍ കേള്‍ക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കാനും തീരുമാനമായി. ഐജി ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ നേതൃത്വത്തിലായിരിക്കും സെല്‍.