കോട്ടയം: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ പി സി ജോർജിൻറെ മകൻ ഷോൺ ജോർജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി. കേസിൽ കഴിഞ്ഞ ദിവസം ഷോണിൻറെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ ആപ്പ് ഗ്രൂപ്പിൻറെ സ്ക്രീൻ ഷോട്ട് ദിലീപിൻറെ സഹോദരൻ അനൂപിന് ഷോൺ അയച്ചതാണ് കേസിന് ആധാരം. എന്നാൽ ക്രൈാംബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോൺ 2019ൽ കാണാതായെന്നാണ് ഷോൺ ജോർജ് പറയുന്നത്.