പ്രണയം വേണ്ടന്നു വച്ച കാമുകിയുടെ വീട് കാമുകന്‍ തീയിട്ട് നശിപ്പിച്ചു

Blast

തിരുവനന്തപുരം: തന്റെ പ്രണയം വേണ്ടന്നു വച്ച കാമുകിയുടെ വീട് കാമുകന്‍ തീയിട്ട് നശിപ്പിച്ചു. പേട്ട സ്വദേശിയായ 24 വയസുകാരനാണ് പ്രതി. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. യുവാവിന് കഞ്ചാവ് ഉപയോഗവും മറ്റ് ദുശീലങ്ങളും ഉണ്ടെന്ന വിവരം അറിഞ്ഞ കാമുകി പ്രണയം നിരസിച്ചു. ഇതിനെ തുടര്‍ന്ന് യുവാവ് രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി വീടിനും മുറ്റത്ത് ഉണ്ടായിരുന്ന കാറിനും തീവച്ചു.

ഇന്നലെ വനിതാ കമ്മീഷന്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് നടത്തിയ അദാലത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം പ്രശ്‌നം അവതരിപ്പിച്ചത്. നിസാരമായ കാര്യത്തില്‍ 24 വയസുകാരനില്‍ നിന്ന് ഉണ്ടായ പ്രതികരണം ഭയപ്പെടുത്തുന്നതാണെന്ന് വനിതാ കമ്മീഷന്‍ അംഗം അറിയിച്ചു.

Top