പാലക്കാട്: പാലക്കാട് കോങ്ങാട് ഭര്‍ത്താവിനെ ഭാര്യ വെട്ടി കൊലപ്പെടുത്തി. വാക്ക് തര്‍ക്കത്തിനിടെ മുണ്ടൂര്‍ വാലിപറമ്പില്‍ പഴനിയാണ്ടിയെ വെട്ടി കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്ന് ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. സരസ്വതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.