കോഴിക്കോട്: 16കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മുസ്ലീം ലീഗ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. താമരശേരി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം ഇയാളെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും.16 വയസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കേസെടുക്കാനായി പൊലീസിന് കൈമാറുകയായിരുന്നു. പരാതി ഉയര്‍ന്ന സമയത്ത് കെ എം ഷാജിയടക്കമുള്ള നേതാക്കളുമൊത്ത് കുഞ്ഞി വേദി പങ്കിടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വിവാദമായതിന് പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ പുറത്താക്കുകയും
ചെയ്തിരുന്നു.