കിളിമാനൂരില്‍ പൊലീസുകാരന്‍ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍! പനി ഉണ്ടായിരുന്നത് ഭയന്ന് ?

കിളിമാനൂര്‍: പൊലീസുകാരനെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുമിളിയില്‍ നിന്നു ജോലി കഴിഞ്ഞ് നാട്ടിലെത്തിയ ടൂറിസം ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തത്.

പള്ളിക്കല്‍ പകല്‍ക്കുറി ആറയില്‍ കാര്‍ത്തിക വിലാസത്തില്‍ താമസിക്കുന്ന കൊല്ലം മുഖത്തല സ്വദേശി വിനോദ് കുമാര്‍ (38) ആണ് മരിച്ചത്. ഇയാള്‍ക്ക് പനിയുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജോലി കഴിഞ്ഞ് ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ ഭാര്യയും മക്കളും ഭാര്യയുടെ കുടുംബവീട്ടിലായിരുന്നു. പനിയുണ്ടായിരുന്നതിനാല്‍ വിനോദ് അവിടേക്കു പോയില്ല. എന്നാല്‍ രാവിലെ ഒമ്പതുവരെ ഇയാള്‍ ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീടാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സൂര്യപുത്രി. മക്കള്‍: കാര്‍ത്തിക, കൈലാസ്.

Top