കുട്ടികള്‍ തമ്മില്‍ വഴക്ക്, ഒടുവില്‍ അവസാനിച്ചത് വീട്ടുകാര്‍ തമ്മിലുള്ള ‘കടിയിലും കുത്തിലും’

ലഖ്‌നൗ: കുട്ടികള്‍ തമ്മിലുണ്ടായ ചെറിയ വഴക്ക് ഒടുക്കം അവസാനിച്ചത് മാതാപിതാക്കളുടെ തമ്മിലടിയില്‍. വഴക്കുകൂടിയ കുട്ടികളെ പിടിച്ചുമാറ്റാന്‍ എത്തിയതായിരുന്നു മാതാപിതാക്കള്‍ എന്നാല്‍ സംസാരം മൂര്‍ച്ചിക്കുകയും കുട്ടികളിലൊരാളുടെ പിതാവ് മറ്റെയാളുടെ മാതാവിന്റെ വിരല്‍ കടിച്ചുമുറിക്കുകയും ചെയ്തു. എന്നാല്‍ സംഭവം അവിടെ അവസാനിച്ചല്ല. കടി കിട്ടിയ യുവതിയുടെ ഭര്‍ത്താവിന്റെ കണ്ണില്‍ കൂര്‍ത്ത ഉപകരണം ഉപയോഗിച്ച് കുത്തുകയും ചെയ്തു.

ബുധനാഴ്ചയാണ് സംഭവം നടന്നത്. പരസ്പരം അസഭ്യം പറഞ്ഞ കുടുംബങ്ങള്‍ പിന്നീട് ആക്രമിക്കുകയായിരുന്നു – പൊലീസ് ഓഫീസര്‍ രവീന്ദ്ര സിംഗ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അക്രമം നടത്തിയ പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

Top