കാലടി: ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയെയാണ് ഒന്‍പത് വയസ്സുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കുട്ടി
യുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഡോക്ടറെ കാണിക്കുകയും തുടര്‍ന്ന് കൗണ്‍സലിങ് നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി പീഡനത്തിനിരയായെന്ന വിവരം മനസ്സിലാക്കിയത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.എന്നാല്‍, കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് കേസിനു പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.