ഗുഡ്ഗാവ്:ഹരിയാനയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി.ഗുഡ്ഗാവിലെ അശോക് വിഹാറിലാണ് സംഭവം. ഉറങ്ങിക്കിടന്ന ഭാര്യയെ നാല്‍പതിലേറെ തവണ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. വനിഷ്‌ക ശര്‍മ്മ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പങ്കജ് ഭരദ്വാജിനെയും സുഹൃത്ത് നഷീം അഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യ തന്നെ നിരന്തരം അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നുവെന്നും ഇതേചൊല്ലി ദിവസവും കുടുംബ കലഹം പതിവായിരുന്നുവെന്നും പങ്കജ് പൊലീസിനോട് പറഞ്ഞു. ഭാര്യയുടെ മാതാപിതാക്കളും ബന്ധുക്കളും തന്നെ പലപ്പോഴും അപമാനിക്കാറുണ്ടായിരുന്നു. ഇതാണ് താന്‍ കൊലപാതകത്തിലേക്ക് നീങ്ങാന്‍ കാരണമായതെന്നും പങ്കജ് പൊലീസില്‍ മൊഴി നല്‍കി.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പങ്കജിനെ അശോക് വിഹാര്‍ മേഖലയില്‍ നിന്ന് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2016 ലാണ് പങ്കജും വനിഷ്‌കയും തമ്മില്‍ വിവാഹിതരായത്.