പരപുരുഷബന്ധം സംശയിച്ച് ഭർത്താവ് ഭാര്യയെ മുപ്പതുതവണ കുത്തിക്കൊന്നു

ബാംഗ്ലൂർ: കർണാടകയിൽ പരപുരുഷബന്ധം സംശയിച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മൂപ്പതുതവണ കുത്തി പരിക്കേൽപ്പിച്ചാണ് ഭാര്യ ജുബൈദയെ കൊലപ്പെടുത്തിയത്. ഭർത്താവ് ഷെരീഫിനെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. ഇതിൽ ക്ഷുഭിതനായ ഭർത്താവ് യുവതിയെ കത്തി ഉപയോ​ഗിച്ച് മൂപ്പതുതവണ കുത്തി. ജുബൈദയുടെ കരച്ചിൽ കേട്ട് വീട്ടുടമ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഏഴ് വർഷം മുമ്പാണ് ജുബൈദയും ഷെരീഫും തമ്മിൽ വിവാഹം കഴിച്ചത്. സംഭവത്തിൽ‌ തുടരന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Top