ഇസ്ലാമബാദ് : ലോകത്തെ ഞെട്ടിച്ച് വീണ്ടും ഒരു ദുരഭിമാനക്കൊലകൂടി. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് ദുരഭിമാനക്കൊല നടന്നത്. അവിഹിത ബന്ധമാരോപിച്ച് യുവാക്കള്‍ സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തുകയായിരുന്നു.
സെയ്ത് മുഹമ്മദ് (27), ബന്ധുവായ പതിനഞ്ചുകാരി എന്നിവരാണ് കൊലചെയ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ സഹോദരങ്ങളാണ് സെയ്തിനെ കൃഷിയിടത്തില്‍വച്ച് വെടിവച്ചത്. സംഭവത്തിന് ശേഷം വീട്ടിലെത്തിയ ഇവര്‍ സഹോദരിയെയും കൊല്ലുകയായിരുന്നു.