ന്യൂഡല്‍ഹി: പെഹ്‌ലുഖാന്‍ വധക്കേസില്‍ ശിഷ വിധിച്ച കോടതി വിധിയെ അപമാനിക്കുന്ന വിധത്തില്‍ രൂക്ഷ വിമര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധിക്കെതിരെ കേസ്. മൃഗീയമായ കൊലപാതകക്കേസിൽ ഉണ്ടായ വിധി ഞെട്ടിക്കുന്നതാണെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.
ആൾക്കൂട്ട കൊല മൃഗീയമായ പ്രവൃത്തിയാണ്. മനുഷ്യത്വരഹിതമായ പ്രവർത്തികൾ രാജ്യത്തു നിന്ന് തുടച്ചു നീക്കണം. കുടുംബത്തിന് നീതി ലഭ്യമാക്കി ഉത്തമ മാത്യകയാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക ട്വീറ്ററില്‍ കുറിച്ചിരുന്നു.
ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ബീഹാറിലെ അഭിഭാഷകനായ സുധീര്‍ കുമാര്‍ ഒജായാണ് പ്രിയങ്കക്കെതിരെ കേസ് കൊടുത്തത്.
‘വ്യക്തമായ തെളിവുകള്‍ ലഭിക്കാതിരുന്നതിനാലാണ് കോടതി ആറു പ്രതികളെയും വെറുതെവിട്ടത്’. എന്നാല്‍ ഈ വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് മതവിദ്വേഷമുണ്ടാക്കുന്നതും കോടതിയലക്ഷ്യമാണന്നുമാണ് പരാതിക്കാരന്‍ വ്യക്തമാക്കിയത്.
പെഹ്‌ലു ഖാന്‍ വധക്കേസിലെ പ്രതികളായ ആറുപേരെയും രാജസ്ഥാനിലെ ആള്‍വാറിലെ വിചാരണ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. മര്‍ദിച്ചുകൊന്നുവെന്നതിന് വ്യക്തമായ തെളിവില്ലെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വിട്ടയയ്ക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു. മറ്റ് ആറു പേര്‍ക്കൊപ്പം ചേര്‍ന്ന് ജയ്പ്പൂരില്‍ നിന്ന് ഹരിയാനയിലേക്ക് പശുവിനെ കടത്തിയെന്നാരോപിച്ച് 55 വയസുള്ള പെഹ്‌ലൂ ഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുവെന്നായിരുന്നു കേസ്. 2017ലായിരുന്നു സംഭവം.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ അറിയിച്ചു. ആൾക്കൂട്ടാക്രമണത്തിനെതിരെ നിയമം കൊണ്ട് വന്ന രാജസ്ഥാൻ സർക്കാറിനെ പ്രിയങ്കാ ഗാന്ധി പ്രശംസിക്കുകയും ചെയ്തിരുന്നു.