എം.പി.മാര്‍ക്കും എം.എല്‍.എ.മാര്‍ക്കും പ്രത്യേക കോടതി ; ഉദ്ഘാടനം ശനിയാഴ്ച കൊച്ചിയില്‍

court

കൊച്ചി: എം.പി.മാരും, എം.എല്‍.എ.മാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതിയുടെ ഉദ്ഘാടനം നാളെ ഹൈക്കോടതി ജഡ്ജി സുരേന്ദ്രമോഹന്‍ കൊച്ചിയില്‍ നിര്‍വഹിക്കും. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം. ഓരോ സംസ്ഥാനത്തും ഇപ്പോള്‍ ഒരു കോടതി വീതമാണ് തുറക്കുക.

കേരളത്തിലെ എല്ലാ കേസുകളും ഇനി കൊച്ചിയിലായിരിക്കും വിചാരണയ്‌ക്കെത്തുക. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പദവിയായിരിക്കും ഈ പ്രത്യേക കോടതിക്ക് നല്‍കിയിട്ടുള്ളത്. കൊലക്കേസ്, ബലാത്സംഗം സ്ത്രീപീഡനം തുടങ്ങി സെഷന്‍സ് കോടതിക്ക് മാത്രം വിചാരണ അധികാരമുള്ള കേസുകള്‍ ആദ്യം പ്രത്യേക കോടതി പരിഗണിച്ച ശേഷം കൊച്ചിയിലെ തന്നെയുള്ള സെഷന്‍സ് കോടതിയിലേക്ക് മാറ്റും.

Top