കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കുറ്റവാളികള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് കുറ്റവാളികള്‍ പിടിയിലായി. നിസാമുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരെ വയനാട്ടില്‍ നിന്നാണ് പിടിയിലായത്. നേരത്തെ മറ്റൊരു കുറ്റവാളിയായ ആഷിക്കും അന്തേവാസിയായ ഷഹല്‍ ഷാനുവും പിടിയിലായിരുന്നു.

ജൂലൈ 22നാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ത്രത്തില്‍ നിന്നും പൊലീസിന്റയും സെക്യൂരിറ്റി ജീവനക്കാരുടേയും കണ്ണ് വെട്ടിച്ച് തടവുകാര്‍ കടന്ന് കളഞ്ഞത്. കുറ്റവാളികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പ്രത്യേക സെല്ലില്‍ നിന്നാണ് പ്രതികള്‍ പുറത്ത് ചാടിയത്. മട്ടാഞ്ചേരി സ്വദേശിയായ നിസാമുദ്ദീന്‍ എറണാകുളത്തെ ഒരു കൊലക്കേസിലും പ്രതിയാണ്.

Top