ഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ സുഖു മന്ത്രിസഭയില്‍ നിന്ന് വിക്രമാദിത്യ സിങ്ങ് രാജി വെച്ചു. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകനാണ് വിക്രമാദിത്യ സിങ്. വിക്രമാദിത്യ സിങിന്റെ മാതാവും പിസിസി അധ്യക്ഷയുമായ പ്രതിഭ സിങ് രാജി വെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമത എംഎല്‍എമാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ്ങ് രാജി വെച്ചിരിക്കുന്നത്.
രാജിക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനമാണ് വിക്രമാദിത്യ സിങ് നടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷം എംഎല്‍എമാരുടെ സ്വരം അടിച്ചമര്‍ത്തിയെന്നും എംഎല്‍എമാരെ അവഗണിച്ചുവെന്നും വിക്രമാദിത്യ സിങ് ആരോപിച്ചു. അതിന്റെ ഫലമാണ് നിലവിലെ പ്രതിസന്ധിയെന്നും അദ്ദേഹം ആരോപിച്ചു.