ലോക ഫുട്‌ബോളര്‍ക്കുള്ള ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ ബാലണ്‍ ദി ഓര് പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‌ഡോക്ക്.ലയണല്‍ മെസ്സി, അന്റോണിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയണ് ക്രിസ്റ്റ്യാനോയുടെ പുരസ്‌കാര നേട്ടം. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.
പലരും പ്രതീക്ഷിച്ചത് പോലെ നാലാം തവണയും ക്രസ്റ്റ്യാനോ റൊണാള്‍ഡോയെ തേടി ബാലന്‍ ദി ഓര് പുരസ്‌കാരം എത്തിയിരിക്കുന്നു. ഫിഫയുമായുള്ള വേര്‍പിരിയലിനു ശേഷം ഇത്തവണ സ്വന്തം നിലക്കാണ് ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.’ഞാന്‍ വളരെ സന്തോഷവാനാണ്.. ഇത് നാലാം തവണയാണ് ഞാന്‍് ആദരിക്കപ്പെടുന്നത്. എന്റെ എല്ലാ ടീം അംഗങ്ങളോടും ഞാന്‍ നന്ദി അറിയിക്കുന്നു.
അവരാണ് എന്നെ ഇങ്ങനെ ഒരു അവാര്‍ഡിന് അര്‍ഹനാക്കിയത്.’ബാഴ്‌സയുടെ താരവും അഞ്ചു തവണ പുരസ്‌കാര ജേതാവുമായ ലയണല്‍ മെസിയെയും, അത്!ലറ്റിക്കോ മാദ്രിദ് താരം ഗ്രീസ്മാനെയും പുറകിലാക്കിയാണ് റൊണാള്‍ഡോയുടെ ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരനേട്ടം.റയല്‍ മാദ്രിദിനെ ചാംമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും പോര്‍ച്ചുഗലിനെ യൂറോകപ്പ് വിജയത്തിലേക്കും നയിച്ചതാണ് റൊണാള്‍ഡോയെ പുരസ്‌കാര നേട്ടത്തിന് അര്‍ഹനാക്കിയത്. ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്‌കാരം ജനുവരി 9ന് സൂറിച്ചില് പ്രഖ്യാപിക്കും.