വിമര്‍ശകര്‍ക്ക് എപ്പോഴും തന്റെ പരാജയം കാണാനാണ് ആഗ്രഹം എന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താനിക്ക് ഒരു പെനാള്‍ട്ടി നഷ്ടപ്പെടുത്തുന്നതോ ഒരു മത്സരം പരാജയപ്പെടുന്നതോ നോക്കിയാണ് അവര്‍ നില്‍ക്കുന്നതെന്ന് റൊണാള്‍ഡോ വിമര്‍ശകരെ കുറിച്ച് പറഞ്ഞു.
തന്റെ കരിയറില്‍ വിജയങ്ങള്‍ ഉള്ളതുകൊണ്ടും അത്യാവിശ്യം സമ്പാദ്യം ഉള്ളതു കൊണ്ടും തനിക്ക് വിഷമിക്കാനോ ജിവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുവാനോ അധികാരമില്ല എന്നാണ് അവര്‍ കരുതുന്നതെന്ന് റൊണാള്‍ഡോ പറഞ്ഞു.
മിക്കപ്പോഴും തന്റെ സമാധാനം വിമര്‍ശകര്‍ കാരണം ഇല്ലാതാകു എന്നാണ് റൊണാള്‍ഡോ പറയുന്നത്. തനിക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ താന്‍ എപ്പോഴും അവരുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നു. എന്റെ പ്രായം ആണ് വിമര്‍ശകരകുടെ പ്രധാന പ്രശ്‌നം . എനിക്ക് 33 വയസായി 34 വയസ്സായി, ഞാന്‍ വിരമിക്കണം, എന്നെ കൊണ്ട് ഇനി ഫിറ്റ്‌നെസ് സംരക്ഷിക്കാന്‍ ആവില്ല എന്നൊക്കെയാണ് അവരുടെ പ്രശ്‌നം. പക്ഷേ ഇവരുടെയൊക്ക ആകാംക്ഷയേയും വിമര്‍ശനങ്ങളെയും എല്ലാം പാടെ തകര്‍ത്തു കൊണ്ട് അത്ഭുതങ്ങള്‍ സൃഷിടിക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്നും റൊണാള്‍ഡോ പറഞ്ഞു.