സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ബംഗ്ലാദേശ് ബൗളര്‍ക്കെതിരെ വിമര്‍ശനം

ഭാര്യയെ ജോലി ചെയ്യാന്‍ അനുവദിച്ചാല്‍ കുടുംബം തകരും എന്ന വിവാദ പരാമര്‍ശവുമായി ബംഗ്ലാദേശ് ബൗളര്‍ തന്‍സിം ഹസന്‍ സാക്കിബ്. താരത്തിന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റാണ് വിവാധമായിരിക്കുന്നത്. ഭാര്യ ജോലി ചെയ്താല്‍ ഭര്‍ത്താവിന്റെ അവകാശങ്ങള്‍ ഉറപ്പാക്കപ്പെടില്ല. ഭാര്യ ജോലി ചെയ്താല്‍ കുട്ടിയുടെ അവകാശം സംരക്ഷിക്കപ്പെടില്ല. ഭാര്യ ജോലി ചെയ്താല്‍ അവളുടെ സൗന്ദര്യം നഷ്ടമാകും. ഭാര്യ ജോലി ചെയ്താല്‍ കുടുംബം തകരും. ഭാര്യ ജോലി ചെയ്താല്‍ സമൂഹം നശിക്കും. എന്നിങ്ങനെയായിരുന്നു പോസ്റ്റ്. കഴിഞ്ഞ വര്‍ഷമാണ് തന്‍സിം ഹസന്‍ വിവാദ കുറിപ്പ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒരു സര്‍വകലാശാലയിലെ പുരുഷ സുഹൃത്തുക്കളുമായി സ്വതന്ത്രമായി ഇടപഴകാന്‍ ശീലിച്ച ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അവരുടെ മക്കള്‍ക്ക് എളിമയുള്ള അമ്മ ഉണ്ടാകില്ല എന്ന വിവാദ പരാമശവും മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.

ജന്നത്തുന്‍ നയീം പ്രീതി എന്ന പാരിസ് ഫെമിനിസ്റ്റ് എഴുത്തുകാരി ചൂണ്ടിക്കാട്ടിയതോടെയാണ് പോസ്റ്റുകളെല്ലാം തിരിച്ചടിയായത്. ബംഗ്ലാദേശ് ടീമിന്റെ ജഴ്സികള്‍ കൂടുതലും സ്ത്രീകള്‍ ജോലി ചെയ്യുന്ന ഫാക്ടറികളിലാണ് നിര്‍മ്മിക്കുന്നതെന്നും, നിങ്ങളുടെ അമ്മയെ ഒരു സാധാരണ മനുഷ്യനായി നിങ്ങള്‍ കണക്കാക്കാത്തതില്‍ എനിക്ക് നിങ്ങളോട് ഖേദമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടെന്നും, അന്വേഷണം നടക്കുകയാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 20 കാരനായ തന്‍സിം ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരെ കളിച്ചിരുന്നു. രോഹിത് ശര്‍മ്മയെ പുറത്താക്കുകയും ചെയ്തിരുന്നു. താരം 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

Top