CRITICISM OF KERALA CONGRESS( M) ‘Prathichaya’ weekly

കോട്ടയം: കോണ്‍ഗ്രസിനെതിരെ വിമര്‍ശവുമായി വീണ്ടും കേരള കോണ്‍ഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായ.

പ്രതിച്ഛായയുടെ പുതിയ പതിപ്പിലാണ് കോണ്‍ഗ്രസിനെതിരെ മാണി ഗ്രൂപ്പ് രൂക്ഷവിമര്‍ശമുന്നയിച്ചിരിക്കുന്നത്.

മാണിയുടെ രാജിയെ പി.ടി. ചാക്കോയുടെ രാജിയോട് ഉപമിച്ചാണ് പ്രതിച്ഛായയിലെ ലേഖനം.

പി.ടി. ചാക്കോയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ മാണിയെ കൊല്ലാക്കൊല ചെയ്യുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയാകുമെന്ന് കരുതിയപ്പോഴാണ് പി.ടി. ചാക്കോ രാജിവച്ചതെന്നും കെ.എം. മാണിക്കും അതേ അവസ്ഥയില്‍ രാജിവയ്‌ക്കേണ്ടി വന്നുവെന്നും ലേഖനം പറയുന്നു.

പി.ടി. ചാക്കോയുടെ കാറില്‍ സ്ത്രീ സാന്നിധ്യം ആരോപിച്ചവര്‍ ബാര്‍ മുതലാളിയെ കൊണ്ട് കെ.എം മാണിക്കെതിരെയും ആരോപണം ഉന്നയിച്ചെന്നും പ്രതിച്ഛായ വ്യക്തമാക്കുന്നു.

മാണിയെ എല്‍ഡിഎഫ് നേതാക്കള്‍ പ്രശംസിച്ചത് കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കിയെന്നും ‘അന്ന് പി.ടി. ചാക്കോ, ഇന്നു കെ.എം. മാണി’ എന്ന ലേഖനത്തില്‍ പറയുന്നുണ്ട്.

തരംകിട്ടിയിരുന്നെങ്കില്‍ പി.ടി. ചാക്കോയെ പോലെ മാണിയെയും അവസാനിപ്പിക്കുമായിരുന്നെന്നും കേരള കോണ്‍ഗ്രസ് മുഖപത്രം പറയുന്നു.

മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരേയും പ്രതിച്ഛായ ആരോപണമുന്നയിക്കുന്നുണ്ട്. സുധീരന്‍ മാത്രമാണ് ആണാണെന്ന് തെളിയിച്ച കോണ്‍ഗ്രസ് നേതാവെന്നും പ്രതിച്ഛായ പറയുന്നു.

ബാര്‍കോഴക്കേസിനു പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന് ആരോപിച്ച് പ്രതിച്ഛായയില്‍ അടുത്തിടെ ലേഖനം വന്നിരുന്നു.

ബാബു, അടൂര്‍ പ്രകാശ് എന്നിവര്‍ ചെന്നിത്തലയ്‌ക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും ലേഖനം ആരോപിച്ചിരുന്നു.

കെ.എം. മാണി യുഡിഎഫ് വിടാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പാര്‍ട്ടി മുഖപത്രത്തില്‍ കോണ്‍ഗ്രസിനെതിരെ ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മാണിയെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ് നേതാക്കള്‍.

PRATHICHAYA

Top