മോസ്‌കോ: ഇംഗ്ലണ്ടുമായുള്ള സെമി ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ ശേഷിക്കേ സഹപരിശീലകന്‍ ഓഗ്ജന്‍ വുക്‌ഹോവിച്ചിനെ പുറത്താക്കി ക്രൊയേഷ്യ. രാഷ്ട്രീയപരമായ ഇടപെടലുകള്‍ കളിക്കളത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് താരത്തെ ടൂര്‍ണമെന്റിനിടയില്‍ വെച്ച് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്താക്കിയത്.
റഷ്യയ്‌ക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയപ്പോള്‍ വിജയം യുക്രൈനു വേണ്ടി സമര്‍പ്പിക്കുന്നുവെന്ന പരിശീലകന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. റഷ്യയ്‌ക്കെതിരെ ഗോള്‍ നേടിയ പ്രതിരോധ താരം വിദയും വിജയം യുക്രൈനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഫിഫ താരത്തിന് താക്കീത് മാത്രമാണ് നല്‍കിയത്.