പൊലീസിന്റെ സാന്നിധ്യത്തില്‍ വാക്കേറ്റം; എസ്എന്‍ഡിപി ആസ്ഥാനത്ത് ആള്‍ക്കൂട്ടം

കൊല്ലം: എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികസമര്‍പണത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി പരാതി. പത്രിക സമര്‍പ്പിക്കാന്‍ കൊല്ലത്തെ യോഗം ആസ്ഥാനത്ത് ഒട്ടേറെപ്പേര്‍ തടിച്ചുകൂടിയിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം നടന്നത്.

മുന്‍ വര്‍ഷങ്ങളില്‍ എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാകാറുണ്ട്.

പക്ഷെ ഇത്തവണ കൊവിഡിന്റെ അതിവ്യാപന സാഹചര്യത്തില്‍ അധികം ആളുകള്‍ എത്തിയത് ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണെന്നുമാണ് എസ്എന്‍ഡിപി ഭാരവാഹികളുടെ ഔദ്യോഗിക വിശദികരണം. പൊലീസ് നോക്കി നില്‍ക്കേയായിരുന്നു ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം.

 

Top