റാഞ്ചി: ജാര്‍ഖണ്ഡില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചയാളെ ജനക്കൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ സുഖ്സരി ഗ്രാമത്തിലാണ് സംഭവം.
25 വയസുകരാനായ ജവഹര്‍ ലോഹര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി ഒന്നിലേറെ തവണ പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരങ്ങള്‍. ഇതിനു ശേഷം രക്ഷപ്പെടാതിരിക്കാന്‍ പെണ്‍കുട്ടിയുടെ കഴുത്തുവരെ മണ്ണിട്ടുമൂടി.
അയല്‍വാസികളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ കണ്ടെടുത്തത്. ഇതിനു പിന്നാലെയാണ് ജനക്കൂട്ടം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.