കവര്‍ച്ചയ്ക്കെത്തിയ നാലു പേരെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി

killed

സസറം: ബിഹാറില്‍ കവര്‍ച്ചയ്ക്കെത്തിയ നാലു പേരെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി.

റോഹ്താസ് ജില്ലയിലാണു സംഭവം. ആയുധധാരികളായ എട്ടു പേര്‍ ബൈക്കുകളിലെത്തിയാണു കവര്‍ച്ചയ്ക്കു ശ്രമിച്ചത്.

അക്രമികള്‍ ആദ്യം ഒരു കടയ്ക്കു നേരെ വെടിവയ്പ് നടത്തുകയായിരുന്നു.

വെടിയൊച്ച കേട്ട് കടയ്ക്കു സമീപം അഞ്ഞൂറോളം പേര്‍ തടിച്ചുകൂടി. അക്രമിസംഘത്തിലെ നാലു പേരെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചു. നാലു പേര്‍ രക്ഷപ്പെട്ടു.

മര്‍ദനമേറ്റവരെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Top