കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. അഫ്ഗാന് പൗരന്മാരാണ് ഏഴുപേരും.
ആയിരക്കണക്കിനുപേര്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കും തിരക്കും സംഘര്‍ഷത്തിലേക്കു നയിച്ചുവെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ജനങ്ങള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് താലിബാന് വീണ്ടും അധികാരത്തിലേറിയതിനെ തുടര്‍ന്ന് നിരവധിപ്പേരാണ് ദിവസവും അഫ്ഗാനിസ്ഥാന് വിട്ടുപോകുന്നത്.