പമ്പ: എരുമേലിയില്‍ ദേവസ്വം ബോര്‍ഡിന്റെ കടകള്‍ ലേലത്തില്‍ എടുക്കാന്‍ ആളില്ലന്ന്. 29 കടകളാണ് ലേലത്തില്‍ എടുക്കാന്‍ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് കുറവായതിനാല്‍ കരാര്‍ തുക കുറച്ചാല്‍ മാത്രമേ കടയെടുക്കാന്‍ കഴിയൂവെന്നാണ് കരാറുകാരുടെ നിലപാട്.
മണ്ഡലകാലം തുടങ്ങിയ ശേഷം നടത്തിയ ലേലത്തില്‍ പോയ 14 കടകള്‍ ഉള്‍പ്പടെ 27 കടകള്‍ മാത്രമാണ് കരാറുകാര്‍ എടുക്കാന്‍ തയ്യാറായത്. അതേസമയം കരാര്‍ തുക കുറച്ച് കൊടുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം
സന്നിധാനം മുതൽ ഇലവുങ്കൽ വരെയുള്ള സ്ഥലങ്ങളിൽ 220 കടമുറികളും, സ്റ്റാളുകളുമാണ് ലേലത്തിനുള്ളത്. ഇതിൽ പകുതി പോലും ലേലത്തിൽ പോയിട്ടില്ല. ലേലത്തുകയുടെ 35% കുറച്ചു വച്ചിട്ടും ഇതാണവസ്ഥ. ശബരിമലയിലേക്ക് തീർഥാടകരുടെ വരവു കുറഞ്ഞെതോടെ കടമുറികൾ ലേലത്തിൽ പിടിച്ച ചില വ്യാപാരികൾ ദേവസ്വം ബോർഡിനോട് തുക തിരികെ ആവശ്യപ്പെട്ടു.