നാളെ മുതല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടം അനുവദിക്കില്ല; ബെഹ്‌റ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പാര്‍ക്കിലും ബീച്ചിലും അടക്കം കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്ന് ഡിജിപി പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടാന്‍ പാടില്ല. കടകളില്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം. കടകളിലേക്ക് പോകുന്നവരും സാമൂഹിക അകലം പാലിക്കണം. വലിയ കടകളില്‍ സാമൂഹിക അകലം പാലിച്ച് അഞ്ച് പേര്‍ക്ക് പോവാം. ജനങ്ങള്‍ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Top