റായ്പൂര്‍: ബിജാപൂര്‍ – സുഖ്മ അതിര്‍ത്തിയില്‍ ഒരു സിആര്‍പിഎഫ് ജവാനെ നക്സലുകള്‍ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സുരക്ഷാസേന. രാകേശ്വര്‍ സിംഗ് മിന്‍ഹാസിനെയാണ് തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ചയാണ് ബിജാപൂര്‍ ജില്ലയിലെ ടരേം പ്രദേശത്ത് സിആര്‍പിഎഫ്, ജില്ലാ റിസര്‍വ്വ് ഗാര്‍ഡ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ഉദ്യോഗസ്ഥും മാവോയിസ്റ്റുകളും തമ്മില്‍ എറ്റുമുട്ടലുണ്ടായത്.
മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പ് ഉണ്ടായത്. സംഭവത്തില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി സൈനികരെ കാണാനില്ലെന്നാണ് സൂചന.