ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനികരുടെ ദുരിത ജീവിതം വെളിപ്പെടുത്തുന്ന പട്ടാളകാരന്റെ വീഡിയോക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ കടുത്ത ആരോപണങ്ങളുയര്‍ത്തി മറ്റൊരു സൈനികന്‍ കൂടി രംഗത്ത്.
രാജസ്ഥാനിലെ മൗണ്ട് അബുവിലെ സി.ആര്‍.പി.എഫ് പട്ടാളക്കാരനും മധുര സ്വദേശിയുമായ ജിത് സിങ്ങാണ് രംഗത്തെത്തിയത്.
സൈനികര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ അര്‍ധ സൈനിക വിഭാഗങ്ങളെ തഴയുകയാണെന്ന് ജിത്‌സിങ് വിഡിയോയില്‍ പറയുന്നു.
വിരമിച്ച സൈനികര്‍ക്കുള്ള ആനുകൂല്യങ്ങളും വൈദ്യ സഹായങ്ങളും ലഭിക്കുന്നില്ല. ഞങ്ങളുടെ പെന്‍ഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിരമിച്ചാല്‍ കാന്റീനില്‍ ആനുകൂല്യമില്ല. വൈദ്യ സഹായമില്ല. ഞങ്ങളെന്ത് ചെയ്യുമെന്നും ജിത് സിങ് ചോദിക്കുന്നു.
അതേസമയം, മൂന്ന് നേരത്തെ ഭക്ഷണംപോലും ലഭിക്കുന്നില്ലെന്നും രാത്രിയില്‍ ഒഴിഞ്ഞ വയറോടെയാണ് ഉറങ്ങാന്‍ പോകുന്നതെന്നും ആരോപണമുന്നയിച്ച ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂറിനെ അധികൃതര്‍ പ്ലംബറുടെ ജോലിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://youtu.be/ShYJ83S6Iis